മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി പാർട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡില്‍ പ്രചാരണത്തിനായി എത്തും. മഹാരാഷ്ട്രയില്‍ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
മഹാരാഷ്ട്രയില്‍ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ വിമത സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കള്‍. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 8000 ത്തോളം സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളില്‍ വിമതരുടെ സാന്നിധ്യം പാർട്ടികള്‍ക്ക് വെല്ലുവിളിയാകും.
വരും ദിവസങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി എത്തും. മോദി, രാഹുല്‍ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ ഉള്‍പ്പെടെയുള്ള താരപ്രചാരകരാണ് റാലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്നണികള്‍ക്കിടയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് പ്രചാരണ രംഗത്ത് മുന്നേറാനാണ് പാർട്ടികളുടെ തീരുമാനം.
നവംബർ 20നാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്. ജാർഖണ്ഡില്‍ നിരവധി വാഗ്ദാനങ്ങള്‍ ഉയർത്തിയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് പ്രതിമാസം 21000 രൂപ, എല്‍പിജി സിലിണ്ടറിന് 500 രൂപ, പ്രതിവർഷം രണ്ട് സിലിണ്ടർ ഓരോ കുടുംബത്തിനും സൗജന്യമായി നല്‍കുന്നതടക്കമുളള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടു വച്ചിരിക്കുന്നത്. അതേസമയം ജാർഖണ്ഡില്‍ ആദിവാസികളെ ഒഴിവാക്കി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?