ഇറാഖി സേന കത്തിച്ച കുവൈത്തിലെ അവസാനത്തെ എണ്ണക്കിണർ കെടുത്തിയതിൻ്റെ 33-ാം വാർഷികം ഇന്ന്

  • 06/11/2024


കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര സഖ്യസേനയുടെ തോൽവിയെത്തുടർന്ന് കുവൈത്തിൽ നിന്ന് പിൻവാങ്ങുന്നതിന് മുമ്പ് ഇറാഖി സേന കത്തിച്ച അവസാനത്തെ എണ്ണക്കിണർ കെടുത്തിയതിൻ്റെ 33-ാം വാർഷികം ഇന്ന്. 1991 ഫെബ്രുവരി ആറിനായിരുന്നു ഈ സംഭവം. 1991ൽ അന്തരിച്ച അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അവസാനമായി കത്തുന്ന എണ്ണക്കിണർ കെടുത്തിയ ആ ദിവസം എല്ലാ വർഷവും കുവൈത്ത് ഓർക്കുന്നു. ആ ദുരന്തത്തിൻ്റെ ആഘാതങ്ങളെ അതിജീവിച്ച്, ജനങ്ങളുടെ നിശ്ചയദാർഢ്യത്തോടും പ്രയത്നത്തോടും അർപ്പണബോധത്തോടും കൂടി രാജ്യം മുന്നോട്ട് പോവുകയാണ്. കുവൈത്തിൽ നിന്ന് പിൻവാങ്ങുന്നതിന് മുമ്പ്, ക്രൂരമായ ഇറാഖി അധിനിവേശ സേന നൂറുകണക്കിന് എണ്ണക്കിണറുകൾ കത്തിക്കുകയും മറ്റുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശം അതിൻ്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായാണ് കണക്കാക്കപ്പെടുന്നത്.

Related News