25 ലക്ഷത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ; പ്രകടന പത്രികയുമായി മഹാവികാസ് അഘാഡി

  • 07/11/2024

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടിലാണ്. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം, കാർഷിക വായ്പ എഴുതിത്തള്ളല്‍, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനെ മറികടക്കാന്‍ എന്‍ഡിഎ മുന്നണിയുടെ മഹായുതി പ്രകടന പത്രികയില്‍ എന്തെല്ലാം ഉണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്. 

ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ), കോണ്‍ഗ്രസ് എന്നീ സംഘടനകളടങ്ങുന്ന മഹാവികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രികയാണ് പുറത്തിറക്കിയത്. മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.

Related News