അഹമ്മദി ആശുപത്രിയിലെ കുട്ടികളുടെ റേഡിയോളജി വിഭാഗത്തിൽ തീപിടിത്തം; രക്ഷാ പ്രവർത്തനത്തിന് ആരോഗ്യമന്ത്രി

  • 08/11/2024


കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ പഴയ കുവൈത്ത് ഓയിൽ കമ്പനിയുടെ (കെഒസി) കുട്ടികളുടെ ആശുപത്രിക്കുള്ളിലെ റേഡിയോളജി വിഭാഗത്തിൽ തീപിടിത്തം. ഫയർഫോഴ്‌സ് ടീമുകൾ ഉടൻ എത്തിയ രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തിയതിനാല്‍ ആര്‍ക്കും അപകടമില്ലാതെ തീ അണയ്ക്കാനായി. ആശുപത്രി പൂർണ്ണമായും ഒഴിപ്പിച്ചു. മുൻകരുതൽ എന്ന നിലയിൽ 29 പേരെ അഗ്നിശമന സ്ഥലത്ത് നിന്ന് ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ മുതൈരി, മന്ത്രാലയത്തിൻ്റെ നേതാക്കളും സംഭവസ്ഥലത്തും ആശുപത്രികളിലും നടപടിക്രമങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാനായി എത്തിയിരുന്നു.

Related News