'നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല, എങ്കിലും സംതൃപ്തനാണ്'; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങി

  • 08/11/2024

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്‍റെ അവസാന പ്രവൃത്തി ദിവസം പൂര്‍ത്തിയാക്കി. വൈകുന്നേരമായിരുന്നു യാത്രയയപ്പ് ചടങ്ങ്. 2022 നവംബര്‍ പത്തിനാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. 

ജൈന വാചകം ചൊല്ലിക്കൊണ്ടാണ് യാത്രയപ്പ് ദിനത്തില്‍ അദ്ദേഹം അവസാന വാചകം പറഞ്ഞത്. കോടതിയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ, എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല.

പക്ഷേ, ഞാന്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ അഭിഭാഷകരും ബാര്‍ അസോസിയേഷനിലെ അംഗങ്ങളും ഒത്തു ചേര്‍ന്നു.

Related News