930 പേരുടെ കുവൈത്തി പൗരത്വം റദ്ദാക്കാൻ തീരുമാനം

  • 08/11/2024


കുവൈത്ത് സിറ്റി: പൗരത്വ ഫയലുകളില്‍ കര്‍ശന നടപടികളുമായി കുവൈത്ത്. പൗരത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി 930 പേരുടെ കുവൈത്തി പൗരത്വം റദ്ദാക്കാനാണ് നടപടികൾ സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൗരത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടതലാണ്. എന്നാൽ അവയെല്ലാം കൃത്യമായ കേസുകളാണെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 

കുവൈത്തിനെതിരായ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ് പൗരത്വ ഫയലിൽ സംഭവിച്ചത്. ഈ കുറ്റകൃത്യം തുടരാൻ അനുവദിക്കില്ല. പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റി എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയായ നടപടിക്രമങ്ങൾക്കും നിയമത്തിനും അനുസരിച്ചുള്ളതാണ്. എല്ലാ ഫയലുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നുണ്ട്. നാഷണാലിറ്റിയുടെ ജനറൽ അഡ്മിനിസ്ട്രേഷനിൽ ഒരു കമ്മിറ്റി രൂപീകരിക്കും പരാതിയുള്ളവരെ കേൾക്കുന്നുമുണ്ട്. ഒരു പ്രത്യേക സംവിധാനത്തിലൂടെ ആശയവിനിമയം നടത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് അവരുടെ ദൗത്യം.

Related News