കുവൈറ്റ് വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വൻ കുതിച്ചുച്ചാട്ടം; 2023 ൽ 14 ദശലക്ഷം യാത്രക്കാർ

  • 10/11/2024


കുവൈത്ത് സിറ്റി: എയർ ട്രാഫിക്കിലെ സുപ്രധാന സംഭവവികാസങ്ങളും വിമാനങ്ങളുടെ ചലനം, യാത്രക്കാരുടെ എണ്ണം, വിമാനത്താവള ശേഷി എന്നിവയിലെ സ്ഥിരമായ വളർച്ചയും വ്യക്തമാക്കി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ റിപ്പോര്‍ട്ട്. നേരിട്ടുള്ള വിമാന സര്‍വീസുള്ള ആഗോള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലെ വർധനവാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് സെക്ടറിൻ്റെ പുരോഗതിയെയും യാത്രക്കാരുടെയും വിമാനങ്ങളിലെയും വാർഷിക വളർച്ചയ്‌ക്കൊപ്പം വേഗത നിലനിർത്താനുള്ള അതിൻ്റെ ശേഷിയും പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തേക്ക് വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിൽ 29.17 ശതമാനം വർധനയുണ്ടായി. 2014ൽ ഏകദേശം 83,443 വിമാനങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2023-ൽ അത് 117,822 ആയി ഉയർന്നു. വ്യോമയാന മേഖലയിൽ കൊവിഡ് 19 മഹാമാരി ആഴത്തിലുള്ള ആഘാതം ഏല്‍പ്പിച്ച 2020-2021 കാലയളവിൽ വിമാന ഗതാഗതം കുത്തനെ ഇടിഞ്ഞിരുന്നു. ആഗോള ആരോഗ്യ പ്രതിസന്ധി കാരണം 2020-ൽ വിമാനങ്ങളുടെ എണ്ണം 30,215 ആയും 2021-ൽ 35,215 ആയും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാരുടെ ശേഷിയിൽ ഗണ്യമായ വർധനവ് കാണുകയും 2015 ൽ പ്രതിവർഷം ഏഴ് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുകയും ചെയ്തു. 2023 ൽ ഇത് 14 ദശലക്ഷം യാത്രക്കാരിൽ എത്തി.

Related News