കോവിഡ് 19 രോഗികള്‍ കുറയുന്നു. ആരോഗ്യ ജീവനക്കാര്‍ക്ക് അവധിക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം.

  • 16/07/2020

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ രണ്ട് മാസത്തെ ദൈനം ദിന കണക്കുക്കുകളില്‍ മരണ സംഖ്യയും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇതുവരെയായി 47545 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ദിനവും 500 ലേറെ രോഗികളാണ് സുഖപ്പെടുന്നത്. അതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് അവധിക്ക് അപേക്ഷിക്കുവാന്‍ മന്ത്രാലയം അനുമതി നല്‍കി. ആരോഗ്യ സര്‍ക്കുലര്‍ പ്രകാരം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജൂലൈ 19 മുതൽ ഒക്ടോബർ 1 വരെ വരെ അവധിക്ക് അപേക്ഷ നല്‍കാം. അവധി പരമാവധി 14 ദിവസത്തിൽ കവിയരുത്. രാജ്യത്തിന് പുറത്താണ് അവധി ചെലവഴിക്കുകയാണെങ്കിൽ തിരികെ വരുമ്പോള്‍ ക്വാറന്‍റൈന്‍ അടക്കമുള്ള ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. അവധി അപേക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഡിപാര്‍ട്ട്മേന്‍റിലെ 15% കവിയരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Related News