193 പേരുമായി പറക്കുകയായിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരില്‍ ഒരാള്‍ ഉന്നയിച്ച ആശങ്കയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം പറയുന്നയർന്ന് യാത്ര ഏകദേശം പകുതിയോളമായപ്പോള്‍ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന തരത്തില്‍ ഒരു യാത്രക്കാരൻ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ഇന്റിഗോ വിമാനത്തിലാണ് സംഭവം.
യാത്രക്കാരൻ പറഞ്ഞ വിവരം വിമാന ജീവനക്കാർ എയർ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയും യാത്രാമദ്ധ്യേ റായ്പൂരില്‍ എമർജൻസി ലാന്റിങ് അനുമതി തേടുകയുമായിരുന്നു. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. 187 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള വിശദ പരിശോധനകള്‍ നടത്തി. പൊലീസ്, ബോംബ് സ്ക്വാഡ് അംഗങ്ങള്‍ എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധിക്കുകയും എല്ലാവരുടെയും ലഗേജുകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
പരിശോധനകള്‍ക്കൊടുവില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തില്‍ വെച്ച് ബോബ് ഭീഷണി സന്ദേശം നല്‍കിയ യാത്രക്കാരനെ അധികൃതർ കസ്റ്റഡിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. വിമാനം പിന്നീട് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചു. സമാനമായ സംഭവം കഴിഞ്ഞ മാസം ബിലാസ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്ന വിമാനത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്നും വിശദ പരിശോധനകള്‍ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?