മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാവിലെ 8 മണിമുതല്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻപ്ലാനിന്റെ സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി. പ്രൈമറി സ്കൂളുകള്‍ ഇന്ന് മുതല്‍ അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും നിർത്തി വയ്ക്കും. പൊടി ഉല്‍പാദിപ്പിക്കുന്ന ജോലികള്‍ക്കും നിയന്ത്രണമുണ്ട്. ഡീസല്‍ ബസുകള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണമുണ്ടാകും.
വായുമലിനീകരണ തോത് ഇന്നും വളരെ മോശം അവസ്ഥയിലാണ്. ഇന്ന് ശരാശരി വായുമലിനീകരണ തോത് രേഖപ്പെടുത്തിയത് 368 ആണ്. അതേസമയം പുകമഞ്ഞ് കാരണം കാഴ്ചാപരിധി കുറയുന്നതും പ്രതിസന്ധിയാണ്. ഇന്ന് ദില്ലി വിമാനത്താവളത്തില്‍ 400 മീറ്ററാണ് കാഴ്ചാപരിധി. പഞ്ചാബ്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?