മുൻ എസ്പി, ഉന്നത പദവി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പരാതിയുമായി ദിഷ പഠാനിയുടെ പിതാവ്

  • 16/11/2024

ബോളിവുഡ് നടി ദിഷ പഠാനിയുടെ അച്ഛനും മുന്‍ എസ്പിയുമായ ജഗ്ദീഷ് സിങ് പഠാനി തട്ടിപ്പിന് ഇരയായി. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഗവണ്‍മെന്റ് കമ്മീഷനിലെ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഗദീഷിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീത് ഗര്‍ഗ്, തിരിച്ചറിയാനാവാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ജഗദീഷ് പഠാനിയെ ദിവാകര്‍ ഗര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുന്നത് ശിവേന്ദ്ര പ്രതാപ് വഴിയാണ്. രാഷ്ട്രീയത്തില്‍ നല്ല ബന്ധമുണ്ടെന്ന് ഇവര്‍ വിശ്വസിപ്പിച്ചു. ഗവണ്‍മെന്റ് കമ്മീഷനില്‍ ചെയര്‍മാന്റേയോ വൈസ് ചെയര്‍മാന്റേയോ സ്ഥാനം വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

Related News