ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്ബത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്.
ആറ് ദിവസത്തേക്കാണ് മോദിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസമാണ് മോദി നൈജീരിയയിലുണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ചകള്‍ മോദിയുടെ സന്ദർശനവേളയില്‍ നടക്കും. കൂടാതെ നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?