ഫുഡ് ട്രക്ക് ലൈസൻസുകൾ കൈമാറുന്നത് തടയുമെന്ന് വാണിജ്യ മന്ത്രി

  • 16/11/2024


കുവൈത്ത് സിറ്റി: ഫുഡ് ട്രക്ക് ലൈസൻസുകൾ വിൽപനയിലൂടെയോ മറ്റുള്ളവർക്ക് നൽകുന്നതിലൂടെയോ കൈമാറുന്നത് നിർത്താൻ വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ തീരുമാനം പുറപ്പെടുവിച്ചു. മുനിസിപ്പൽ കാര്യ സഹമന്ത്രിയും പാർപ്പിടകാര്യ സഹമന്ത്രിയുമായ അബ്ദുൾ ലത്തീഫ് അൽ മിഷാരിയുമായി നടത്തിയ ഉഭയകക്ഷി സമിതി യോഗത്തിൽ മൊബൈൽ കാർട്ട് ലൈസൻസുകളുടെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ചർച്ച ചെയ്തതിന് ശേഷമാണ് മന്ത്രി ഇത്തരമൊരു തീരുമാനം അറിയിച്ചത്. നിയുക്ത ലൊക്കേഷനോ ലൈസൻസിംഗ് ആവശ്യകതകളോ പാലിക്കാത്ത മൊബൈൽ കാർട്ട് ലൈസൻസുകൾ റദ്ദാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Related News