റോഡ് സുരക്ഷ; ട്രാഫിക് റഡാര്‍ പരിശോധനയ്ക്ക് പുതിയ നിയമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

  • 20/11/2024

രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ ലക്ഷ്യമിട്ട് ട്രാഫിക് റഡാർ ഉപകരണങ്ങളുടെ പരിശോധനയ്ക്ക് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് റഡാർ ഉപകരണങ്ങളുടെ നിർബന്ധിത പരിശോധനയും സ്റ്റാമ്ബിംഗും മറ്റ് നിയന്ത്രണങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ മെട്രോളജി, റീജിയണല്‍ റഫറൻസ് ലബോറട്ടറികള്‍, വാഹന സർട്ടിഫിക്കേഷൻ ഓർഗനൈസേഷൻ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട വിഭാഗങ്ങളുമായുള്ള വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ലീഗല്‍ മെട്രോളജി വിഭാഗം കരട് നിയമങ്ങള്‍ക്ക് രൂപം നല്‍കിയത്.

വിവധ വിഭാഗങ്ങളുമായുള്ള കൂടിയാലോചനകളില്‍ നിന്ന് ലഭിച്ച നിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം പരിശോധിച്ച്‌ നിയമങ്ങള്‍ ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. 

Related News