രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോർപ്പറേഷന് കീഴിലുള്ള( ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് 'അജയ്മേരു' എന്നാണ്. ആർടിഡിസി മാനേജിങ് ഡയറക്ടർ സുഷമ അറോറയാണ് കഴിഞ്ഞ തിങ്കാളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് പേരുമാറ്റം എന്നാണ് അദ്ദേഹം പറയുന്നത്.
ജില്ലാ കളക്ടറേറ്റിന് എതിർവശത്തുള്ള ഹോട്ടലിൻ്റെ പേര് മാറ്റാൻ അജ്മീറില്‍ നിന്നുള്ള എംഎല്‍എയും നിയമസഭാ സ്പീക്കറുമായ വാസുദേവ് ദേവ്നാനി നേരത്തെ ആർടിഡിസിക്ക് നിർദ്ദേശം നല്‍കിയിരുന്നു. അതേസമയം തീരുമാനത്തിനെതിരെ അജ്മീർ ദർഗ ഷരീഫ് ഖാദിം(സംരക്ഷൻ) രംഗത്ത് എത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അജ്മീര്‍ ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?