പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉള്‍പ്പെടെ നടന്നത് 31 ചർച്ചകള്‍. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. നൈജീരിയയില്‍ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലില്‍ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയില്‍ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ആദ്യമെത്തിയ നൈജീരിയയില്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു പ്രധാന അജണ്ട. പിന്നീട് ബ്രസീലില്‍ വെച്ച് ബ്രസീലിന് പുറമെ ഇന്തോനേഷ്യ, പോർച്ചുഗല്‍, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകള്‍ നടന്നു. ബ്രസീലില്‍ വെച്ചു നടന്ന പത്ത് ചർച്ചകളില്‍ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, അർജന്റീനൻ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളായിരുന്നു ആദ്യം.
ബ്രസീലില്‍ വെച്ചുതന്നെ സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്‌എ, സ്പെയിൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറല്‍ എൻഗോസി ഒകോൻജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോർജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?