എഫ്‍സിഐ ഗോഡൗണിന്‍റെ തകര്‍ന്ന ജനലിലൂടെ കടന്ന നൂറിലേറെ കുരങ്ങുകള്‍ വിഷവാതകം ശ്വസിച്ച്‌ ചത്തു, കേസ്

  • 23/11/2024

ഫുഡ് ഗോഡൗണില്‍ തളിച്ച കീടനാശിനി ശ്വസിച്ച്‌ നൂറിലധികം കുരങ്ങുകള്‍ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയില്‍ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ചയാണ് കുരങ്ങുകളുടെ കൂട്ട മരണ വിവരം പൊലീസ് അറിഞ്ഞതെന്ന് സർക്കിള്‍ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നാരായണ്‍ പറഞ്ഞു. ഗോതമ്ബ് ചാക്കുകളെ പ്രാണികളില്‍ നിന്നും എലികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി നവംബർ 7 നാണ് എഫ്‌സിഐ ഗോഡൗണില്‍ കീടനാശിനി തളിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് തളിച്ചതെന്ന് പൊലീസ് കണ്ടെത്തി. 

Related News