45-ാമത് ജിസിസി ഉച്ചകോടിക്കായി ഒരുങ്ങി കുവൈത്ത്; റോഡുകളുടെ സൗന്ദര്യവത്കരണം പുരോ​ഗമിക്കുന്നു

  • 23/11/2024


കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് നടക്കാനിരിക്കുന്ന 45-ാമത് ജിസിസി ഉച്ചകോടിക്കായി ഒരുങ്ങി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പ്രധാന റോഡുകൾ, പ്രത്യേകിച്ച് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന വിമാനത്താവളത്തിലേക്കും ബയാൻ കൊട്ടാരത്തിലേക്കുമുള്ള റോഡുകൾ വികസിപ്പിക്കുന്നതിന് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

റോഡുകളുടെ സൗന്ദര്യവത്കരണം മെച്ചപ്പെടുത്തുന്നതിന് ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുക, നിലവിലുള്ള ട്രാഫിക് ചിഹ്നങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, റോഡുകൾ പുനർനിർമ്മിക്കുക, കുഴികൾ നികത്തുക എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മിഷാനാണ് ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഡയറക്ടർ ജനറൽ (PAAAFR) എന്നിവരോടൊപ്പം എയർപോർട്ട് റോഡിൽ അദ്ദേഹം പരിശോധനയും നടത്തി.

Related News