ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

  • 26/11/2024

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, കടലൂര്‍ തുടങ്ങിയ ജില്ലകളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍, മയിലാടുത്തുറൈ, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

Related News