ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന യുവാവ് പങ്കാളിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം അന്‍പതോളം കഷങ്ങളാക്കി മുറിച്ചു. ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ 25കാരനായ നരേഷ് ഭെന്‍ഗ്രേയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം തെരുവുനായ മനുഷ്യ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ 24കാരിയുമായ യുവാവ് ലിവ്‌ഇന്‍ റിലേഷന്‍ഷിപ്പിലായത്.
ഇതിനിടെ നരേഷ് തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ക്രൂരമായി കൊലപ്പെടുത്തി. അതിന് പിന്നാലെ വീടിന് സമീപത്തെ കാട്ടില്‍ ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നെന്ന് ഖുന്തി എസ്പി അമന്‍കുമാര്‍ പറഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?