വമ്പൻ റെസിഡൻസി തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ

  • 28/11/2024


കുവൈത്ത് സിറ്റി: വമ്പൻ റെസിഡൻസി തട്ടിപ്പിൽ ഉൾപ്പെട്ട സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ കമ്പനികൾ നടത്തുകയും അനധികൃത താമസാനുമതി സുഗമമാക്കുന്നതിന് ഔദ്യോഗിക രേഖകൾ ചമയ്ക്കുകയും ചെയ്തിരുന്ന സംഘമാണ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ പിടിയിലായത്. തങ്ങളുടെ സേവനങ്ങൾക്കായി ഒരു തൊഴിലാളിയിൽ നിന്ന് 300 മുതൽ 500 കുവൈത്ത് ദിനാർ വരെയാണ് സംഘം ഈടാക്കിയതെന്ന് മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തുള്ള തൊഴിലാളികളെ സാങ്കൽപ്പിക കമ്പനികളിലേക്ക് സംഘം അനധികൃതമായി മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News