ആശുപത്രിയിലെത്തിക്കാൻ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ചികിത്സ വൈകി പാമ്ബു കടിയേറ്റ കൌമാരക്കാരിക്ക് ദാരുണാന്ത്യം. ധർമപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങിയത്.
വട്ടുവനഹള്ളിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. തുടർന്ന് എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലെത്തും മുമ്ബ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തമിഴ്‌നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകള്‍ കസ്തൂരിയെ വീടിന് സമീപത്തെ പറമ്ബില്‍ നിന്നാണ് പാമ്ബ് കടിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് പാമ്ബ് കടിയേല്‍ക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് പെണ്‍കുട്ടിയെ ചുമന്ന് എട്ടു കിലോമീറ്റർ താണ്ടി സീങ്കഡു ഗ്രാമത്തിലെ വാഹനം കയറാവുന്ന സ്ഥലത്തെത്തിക്കാൻ ശ്രമിച്ചു.
കുന്നിറങ്ങാൻ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കസ്തൂരിയെ തുണിത്തൊട്ടിലില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. മതിയായ റോഡ് സൗകര്യമില്ലാത്തതാണ് പെണ്‍കുട്ടിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?