ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിൻജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയില്‍ ഫിൻജാല്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?