ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കില്‍ ആ സമൂഹം സ്വയം നശിക്കും, ആശങ്കയുമായി ആര്‍എസ്‌എസ്

  • 01/12/2024

ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ല്‍ താഴെയാണെങ്കില്‍ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തില്‍ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാഗവത് ഊന്നിപ്പറയുകയും പറഞ്ഞു. നാഗ്പൂരിലെ ' കാതലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. കുടുംബം സമൂഹത്തിൻ്റെ ഭാഗമാണെന്നും ഓരോ കുടുംബവും ഒരു യൂണിറ്റാണെന്നും പറഞ്ഞു.

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ജനനനിരക്ക് 2.1 ന് താഴെ പോയാല്‍ സമൂഹം നശിക്കും. ജനന നിരക്ക് കുറയുന്ന സമൂഹം സ്വയം നശിക്കുമെന്നാണ് ലോകസാംഖ്യ ശാസ്ത്രം പറയുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ജനസംഖ്യാ നയം, ഏകദേശം 1998-ലോ 2002-ലോ തീരുമാനിച്ചത്. ജനസംഖ്യാ വളർച്ചാ നിരക്ക് 2.1-ല്‍ താഴെയാകരുതെന്നും പറയുന്നു.

നമുക്ക് ജനസംഖ്യാ നിരക്ക് രണ്ടില്‍ കൂടുതല്‍ ആവശ്യമാണ്. അതാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നത്. സമൂഹം നിലനില്‍ക്കണമെങ്കില്‍ ഈ സംഖ്യ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related News