ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

  • 02/12/2024

ചാർജ് ചെയ്ത ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ സാരംഗ്പൂരിലെ 22 കാരിയായ നീതുവാണ് മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

നീതുവിന്റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ വടി ഉപയോഗിച്ച്‌ ഫോണില്‍ നിന്ന് നീതുവിനെ വേർപെടുത്തി. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. കുടുംബം പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ബൻസ്ദിഹ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.

Related News