രോഗ്യവാനെന്ന് സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട്, പക്ഷേ കോടതി വിധി തുണച്ചു; 104ആം വയസ്സില്‍ ജയില്‍ മോചിതനായി

  • 04/12/2024

36 വർഷത്തെ ജയില്‍വാസം കഴിഞ്ഞ് 104കാരൻ പുറത്തിറങ്ങി. രസിക്ത് ചന്ദ്ര മൊണ്ടോള്‍ എന്ന ബംഗാള്‍ സ്വദേശിയാണ് ജയില്‍ മോചിതനായത്. ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും പൂന്തോട്ട പരിപാലനത്തിനുമാണ് താല്‍പര്യമെന്ന് രസിക്ത് പറഞ്ഞു. 

സ്വത്ത് തർക്കത്തിന്‍റെ പേരില്‍ സഹോദരനെ കൊലപ്പെടുത്തിയെന്നാണ് മാള്‍ഡ ജില്ലയിലെ പശ്ചിം നാരായണ്‍പൂർ ഗ്രാമത്തിലെ രസിക്തിനെതിരായ കുറ്റം. 1988ല്‍ 68ആം വയസ്സിലാണ് അറസ്റ്റിലായത്. 1992ല്‍ മാള്‍ഡ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവു ശിക്ഷയാണ് വിധിച്ചത്.

2018ല്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളി. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. അവിടെയും സമാനമായ വിധിയുണ്ടായി. 2020ല്‍, 99ാം വയസ്സില്‍ പ്രായവും ആരോഗ്യവും ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയില്‍ മോചനത്തിനായി അപ്പീല്‍ നല്‍കി. ആരോഗ്യനില സംബന്ധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പശ്ചിമ ബംഗാള്‍ സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യവാനാണെന്ന് സർക്കാർ റിപ്പോർട്ട് നല്‍കിയെങ്കിലും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

Related News