തെലങ്കാനയില്‍ ഭൂചലനം; വിറച്ച്‌ ഗോദാവരി

  • 04/12/2024

55 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് തെലങ്കാന. ബുധനാഴ്ച രാവിലെ 7:27നാണ് മുളുകു ഭാഗത്ത് റിക്ടർ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 200 കിലോമീറ്റർ അകലെയാണ് മുളുകു. 

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശിലും ചത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ഭൂചലനം അനുഭവപ്പെട്ടു. മുളുകുവിലെ ഗോദാവരി നദീതടമാണ് ഭൂചലനത്തിന്റെ ഉറവിടം. 

തെലങ്കാനയും ആന്ധ്രപ്രദേശും അപൂർവമായി ഭൂചലനം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ്. 1969ല്‍ 5.7 അളവിലുള്ള ഭൂചലനം പ്രദേശത്ത് രേഖപ്പെടുത്തിയിരുന്നു. ഭദ്രാചലമായിരുന്നു ഈ ഭൂചലനത്തിന്റെ ഉറവിടം. തുടർന്നും പ്രദേശത്ത് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും അവ വളരെ ചെറുതായിരുന്നു.

Related News