നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി; പ്രധാന ചര്‍ച്ചയായത് കേരളത്തിലെ ദേശീയപാതാ വികസനം

  • 06/12/2024

കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. മുടങ്ങിപ്പോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. 

Related News