പഞ്ചാബ്-ഹരിയാന അതിർത്തിയില്‍ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് തല്‍ക്കാലം നിർത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കർഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി അറിയിച്ചു.
കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയില്‍ തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ശംഭു അതിർത്തിയിലെ സംഘർഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാലാവധി കഴിഞ്ഞ കണ്ണീർ വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തുടര്‍നടപടി തീരുമാനിക്കാന്‍ കര്‍ഷകര്‍ യോഗം ചേരും.
ശംഭു അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകരാണ് ദില്ലി മാർച്ച് നടത്തുന്നത്. മാർച്ച് നടത്തരുതെന്ന് കാണിച്ച് പൊലീസും കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മേഖലയില്‍ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. അർദ്ധ സൈനിക വിഭാഗങ്ങളെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതല്‍ ശംഭു അതിർത്തിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?