മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം.
വോട്ടെണ്ണല്‍ ദിനമായ നവംബർ 23നു ഓരോ അസംബ്ലി മണ്ഡലത്തിലേയും തിരഞ്ഞെടുത്ത 5 പോളിങ് സ്റ്റേഷനുകളില്‍ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകർക്കും സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും മുന്നില്‍ എണ്ണിയതായി ചീഫ് ഇലക്ഷൻ ഓഫീസർ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ച നിയമങ്ങള്‍ അനുസരിച്ചു തന്നെയാണ് വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് ചെയ്തത്. ഇവിഎമ്മിലെ നമ്ബറുകളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ എന്നു നിർബന്ധമായി ഉറുപ്പു വരുത്തണമെന്നും നിയമത്തിലുണ്ട്. ഇതും കൃത്യമായി പാലിച്ചതായി കമ്മീഷൻ വിശദീകരിച്ചു.
288 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 1440 വിവിപാറ്റ് യൂണിറ്റുകളുടെ സ്ലിപ്പ് കൗണ്ട് അതത് കണ്‍ട്രോള്‍ യൂണിറ്റ് ഡാറ്റയുമായി ഒത്തു നോക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലയില്‍ നിന്നു ലഭിച്ച റിപ്പോർട്ടുകള്‍ പ്രകാരം വിവിപാറ്റ് സ്ലിപ്പ് എണ്ണവും ഇവിഎം കണ്‍ട്രോള്‍ യൂണിറ്റിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?