ഇൻഷ്വുറൻസ് തുക തട്ടിയെടുക്കാനായി രോഗമില്ലാത്തവർക്ക് ആൻജിയോപ്ലാസ്റ്റി സർജറിയടക്കം നടത്തുകയും 2 പേർ മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഗുജറാത്തില്‍ 5 ആശുപത്രികളെ ഡീബാർ ചെയ്തു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ), മാ യോജന പദ്ധതികളിലടക്കം നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് ഡോക്ടർമാരെയും ഡീബാർ ചെയ്തിട്ടുണ്ട്.
2024 ജനുവരി മുതല്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ 12 ആശുപത്രികള്‍ക്കെതിരെ പിഎംജെഎവൈ പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിന് ആരോഗ്യ വകുപ്പ് നടപടിയെടുക്കിട്ടുണ്ട്. പാടാനിലെ ഹിർ ഹോസ്പിറ്റലില്‍ 91 ലാബ് റിപ്പോർട്ടുകളില്‍ കൃത്രിമം കാണിച്ചതായി ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ഡ്യൂട്ടി ഡോക്ടറായ ഹിരേൻ പട്ടേലിനെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. 50.27 ലക്ഷം രൂപ പിഴചുമത്തുകയും ചെയ്തു.
പടാനിലെ നിഷ്‌ക ചില്‍ഡ്രൻസ് ഹോസ്പിറ്റലിൻ 60 ലാബ് ടെസ്റ്റുകളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ഇൻഷ്വുറൻസ് തുക തട്ടിയെടുക്കാനായാണ് ലാബ് റിപ്പോർട്ടുകളില്‍ തിരിമറി കാണിച്ചത്. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ പിഎംജെഎവൈയുടെ എംപാനല്‍ ലിസ്റ്റില്‍ നിന്നും ആശുപത്രിയെ ഒഴിവാക്കി. ഡോക്ടർ ഡോ ദിവ്യേഷ് ഷാക്കെതിരെ നടപടിയെടുക്കുകയും റിക്കവറി ഇനത്തില്‍ 15.16 ലക്ഷം ഈടാക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടു. മതിയായ സൌകര്യങ്ങളില്ലാത്തതിന്‍റെ പേരില്‍ ദഹോദിന്‍റെ സോണല്‍ ഹോസ്പിറ്റലിനെയും എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കി. അഹമ്മദാബാദിലെ സെന്‍റർ ഓർത്തോപീഡിക് ഹോസ്പിറ്റലും ക്രമക്കേട് കണ്ടെത്തി. ആരവല്ലിയിലെ ശ്രീ ജലറാം ആശുപത്രിയുടെ പ്രവർത്തനവും താല്‍ക്കാലികമായി നിർത്തിവച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?