പാർലമെൻ്റില്‍ ഹിമാചല്‍ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സർക്കാർ ഭരിക്കുന്ന ഹിമാചല്‍ പ്രദേശിനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.
ഹിമാചലില്‍ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സഹോദരനായ രാഹുല്‍ ഗാന്ധിയെ പോലെ തന്നെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളൂ എന്നും അമിത് മാളവ്യ വിമർശിച്ചു.
പ്രാദേശിക കർഷകരുടെ ചെലവില്‍ ഹിമാചല്‍ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലില്‍ ഇന്ന് എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികള്‍ക്ക് അനുകൂലമാണെന്നും പ്രിയങ്ക വിമർശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?