മഹാ കുംഭമേളയ്ക്ക് മുന്നോടിയായി എഐ ചാറ്റ്ബോട്ട് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ കരുത്തേകുന്ന ചാറ്റ്ബോട്ടിന് 'കുംഭ് സഹായക്' (Kumbh SahaAIyak) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലുടനീളവും വിദേശത്തുനിന്നും മഹാ കുംഭമേളയ്ക്ക് എത്തുന്നവരുടെ യാത്ര ലളിതമാക്കുക, മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാറ്റ്ബോട്ട് ലോഞ്ച് ചെയ്തിരിക്കുന്നത്.
മഹാ കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭക്തർക്ക് തല്‍ക്ഷണം ലഭിക്കാൻ ചാറ്റ്ബോട്ട് സഹായിക്കും. 11 ഭാഷകളില്‍ ചാറ്റ്ബോട്ടുമായി സംവദിക്കാം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, ബംഗാളി, ഉറുദു ഭാഷകളാണ് ഉണ്ടാകുക. നാവിഗേഷൻ, പാർക്കിംഗ്, താമസം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദർശകർക്ക് ചാറ്റ്ബോട്ടിലൂടെ ലഭ്യമാകും. ഇത് മൊബൈല്‍ ഫോണുകളില്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.
വോയ്‌സ് അല്ലെങ്കില്‍ ടെക്‌സ്‌റ്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഇഷ്ടമുള്ള ഭാഷയില്‍ ഉത്തരങ്ങള്‍ ലഭിക്കാനും ചാറ്റ്ബോട്ട് സഹായിക്കും. പ്രധാന തീയതികള്‍ക്കൊപ്പം മഹാ കുംഭമേളയുടെ ചരിത്രപരവും സാംസ്കാരികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചാറ്റ്ബോട്ട് നല്‍കും. കൂടാതെ, ആത്മീയ ഗുരുക്കന്മാരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും ചാറ്റ്ബോട്ട് വഴി ലഭ്യമാകും. സന്ദർശകർക്ക് കുംഭമേളയുമായി ബന്ധപ്പെട്ട അവരുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കുമെന്നതാണ് സവിശേഷത.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?