സോണിയാ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാല്‍ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാൻ ഖാദ്രി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകർപ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 1971ല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ ജവഹർലാല്‍ നെഹ്റു തന്നെയാണ് ഈ കത്തുകള്‍ ഏല്‍പ്പിച്ചത്. തുടർന്ന് 2008ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 51 പെട്ടികളിലാക്കിയാണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്. എഡ്വിൻ മൗണ്ട് ബാറ്റണ്‍, ആല്‍ബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും നെഹ്റുവും തമ്മിലുള്ള കത്തിടപാടുകള്‍ ഈ ശേഖരത്തിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. 'ഈ രേഖകള്‍ നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായ പ്രാധാന്യം നല്‍കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കത്തുകള്‍ പണ്ഡിതന്മാർക്കും ഗവേഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' എന്ന് പിഎംഎംഎല്‍ അയച്ച കത്തില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?