പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്ന് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിലുള്ള മൊബൈല്‍ ഫോണ്‍ ചാർജിംഗ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നുണ്ടെന്നാണ് പൊലീസും സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹോട്ടലുകളിലും റെയില്‍വേ, ബസ് സ്റ്റേഷനുകളിലും റസ്റ്റോറൻ്റുകളിലുമൊക്കെയുള്ള യുഎസ്ബി ചാർജിംഗ് പോർട്ടുകളുടെ ഉപയോഗം പുതിയ അഴിമതിയുടെ ഭാഗമായിത്തീരുകയാണെന്നാണ് മുന്നറിയിപ്പ്.
യുഎസ്ബി പോർട്ടുകള്‍ വഴി വിവരങ്ങള്‍ ചോർത്തുന്നത് തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്. യുഎസ്ബി പോർട്ടുകള്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാൻ മാത്രമല്ല, ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. ഇത്തരം പോർട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ കർണാടക പൊലീസും പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകള്‍ ഉപയോഗിക്കാൻ പൊലീസ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
വ്യക്തികളുടെ സാമ്ബത്തിക വിവരങ്ങള്‍, വ്യക്തിഗത ഫയലുകള്‍, പാസ്‌വേഡുകള്‍, ബാങ്കിംഗ് വിശദാംശങ്ങള്‍ എന്നിവ പോലുള്ള സുപ്രധാന ഡാറ്റകള്‍ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ഇത് സാമ്ബത്തിക നഷ്ടത്തിന് കാരണമായേക്കാം എന്നതാണ് ആശങ്കയാകുന്നത്. ചാർജ് ചെയ്യുന്ന മൊബൈലുകളിലേയ്ക്ക് മാല്‍വെയറോ വൈറസുകളോ ഇൻസ്റ്റാള്‍ ചെയ്യാൻ യുഎസ്ബി പോർട്ടുകള്‍ ഉപയോഗിക്കാം. ഇവയുടെ സഹായത്തോടെ ഹാക്കർമാർക്ക് ഫോണിലെ ഡാറ്റ ക്ലോണ്‍ ചെയ്യാനും അത് അവരുടെ ഉപകരണത്തിലേക്ക് മാറ്റാനും കഴിയും. പഴയ ജനറേഷൻ ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകുമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?