ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. എംപിമാർക്ക് ബിജെപി വിപ്പ് നല്‍കി. അതേസമയം, രാജ്യസഭയില്‍ തുടരുന്ന ഭരണഘടന ചർച്ച ഇന്ന് അവസാനിക്കും.
അതിനിടെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻ്റെ പകർപ്പ് പുറത്തുവന്നു. 8 പേജുള്ള ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമസഭയില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും. കേന്ദ്രഭരണപ്രദേശങ്ങള്‍ക്കായി പ്രത്യേക ബില്ലും ഇന്നവതരിപ്പിക്കും. കോണ്‍ഗ്രസ് എംപിമാർക്ക് വിപ്പ് നല്കിയിട്ടുണ്ട്. എംപിമാരുടെ യോഗം രാവിലെ നടക്കും.
ബില്‍ പാസാകാന്‍ കടമ്ബകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ബില്ല് പാസാക്കുന്നത് ബിജെപിക്ക് വെല്ലുവിളിയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?