നാവികസേനയുടെ ബോട്ട് യാത്രാ ബോട്ടിലിടിച്ച്‌ 13 മരണം; അപകടത്തില്‍പ്പെട്ടത് മുംബൈയിലെ എലഫന്‍റ് കേവിലേക്ക് പോയ ബോട്ട്

  • 18/12/2024

മുംബൈയില്‍ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ച്‌ 13 മരണം. അപകടത്തില്‍പ്പെട്ടത്, നൂറിലധികം യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥനാണ്. 99 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു.

നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു. അപകടത്തിന്റെ തൊട്ട് മുൻപെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Related News