ബംഗ്ലാദേശുമായുള്ള സൌഹൃദം എക്കാലവും തുടരും, സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സി വി ആനന്ദബോസ്

  • 18/12/2024

ബംഗ്ലാദേശ് ഇന്ത്യ സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ്. ബംഗ്ലാദേശ് സായുധ സേനയുടേയും ഇന്ത്യൻ സായുധ സേന പ്രതിനിധി സംഘവും 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത ഇരു രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും ഒരുമിച്ചായിരുന്നു കൂടിക്കാഴ്ച.

വിജയ് ദിവസ് ആഘോഷങ്ങള്‍ക്കായി ഒൻപതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊല്‍ക്കത്തയില്‍ എത്തിയത്. ബംഗ്ലാദേശ് സൈന്യത്തിലെ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടക്കമാണ് പ്രതിനിധി സംഘത്തിലുള്ളത്. മുക്തി ജോദസുമായി ബന്ധപ്പെട്ടാണ് സന്ദർശനം.

Related News