ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ബറൂച്ചില്‍ ആണ് 36 കാരനായ യുവാവ് അയല്‍വാസിയായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനരയാക്കിയത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച യുവാവ് ജനനേന്ദ്രിയത്തില്‍ ഇരുമ്ബ് കമ്ബി കൊണ്ട് മുറിവേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ബറൂച്ചിലെ ജഗാഡിയ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 10 വയസുകാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീടിനോട് ചേർന്നാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്തിരുന്ന അതേ ഫാക്ടറിയിലെ ജോലിക്കാരനായ പ്രതി താമസിച്ചിരുന്നത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ബലമായി പിടിച്ച് കൊണ്ട് ആളൊളിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ മുറിവേറ്റ പെണ്‍കുട്ടി പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയാണ് മകളെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു. 10 വയസുകാരിയെ ബറൂച്ചിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതര പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നതയും, കുട്ടിയെ വഡോദരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തില്‍ പ്രതി കഴിഞ്ഞ മാസവും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയെന്നും പൊലീസ് സൂപ്രണ്ട് മയൂർ ചൗഡ പറഞ്ഞു. പാസ്വാൻ വിവാഹിതനാണ്. ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരമാണ് പൊലീസ് പസ്വാനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ പ്രതികളുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?