വനിതാ മന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ബിജെപി നേതാവ് സി.ടി രവി അറസ്റ്റില്‍

  • 20/12/2024

കർണാടക നിയമനിർമാണ കൗണ്‍സിലില്‍ വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി മുൻ ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ സി.ടി രവി അറസ്റ്റില്‍. ചർച്ചക്കിടെ മോശം വാക്കുകള്‍ ഉപയോഗിച്ച്‌ അപമാനിച്ചെന്ന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് നടപടി.

ബെലഗാവിയിലെ സുവർണ വിധാൻ സൗധയില്‍നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് രവിയെ കസ്റ്റഡിയിലെടുത്തത്. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് രവിയെ ഹാജരാക്കുക. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

Related News