ആന്ധ്രാപ്രദേശില്‍ യുവതിയുടെ വീട്ടിലേക്കെത്തിയ പാഴ്സലില്‍ കണ്ട മൃതദേഹത്തിന് 4-5 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നും പോലീസ് പറഞ്ഞു. പശ്ചിമ ഗോദാവരിയിലെ യെൻഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന വ്യക്തിക്കാണ് അജ്ഞാത മൃതദേഹവും അതിനോടൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തും ലഭിച്ചത്.
വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ നാഗ തുളസി അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് നേരത്തെ ഇവർക്ക് സമിതിയില്‍ നിന്ന് ടൈലുകള്‍ അയച്ചുകൊടുത്തിരുന്നു. കൂടുതല്‍ സഹായത്തിനായി ഇവർ വീണ്ടും സമിതിക്ക് അപേക്ഷ നല്‍കി. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി ഉറപ്പുനല്‍കിയിരുന്നു. തുടർന്ന് ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കുമെന്ന് ഇവർക്ക് വാട്‌സ്‌ആപ്പില്‍ സന്ദേശവും ലഭിച്ചു.
ഈ സഹാചര്യത്തിലാണ് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലേക്ക് പാഴ്സലെത്തുന്നത്. പാഴ്സല്‍പ്പെട്ടി വീട്ടുവാതില്‍ക്കല്‍ എത്തിച്ചയാള്‍ അതില്‍ വൈദ്യുതോപകരണങ്ങള്‍ ഉണ്ടെന്ന് അറിയിച്ച ശേഷം മടങ്ങിപ്പോയി. തുളസി പിന്നീട് പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പമുള്ള കത്തില്‍ 1.30 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കുറിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം പരിഭ്രാന്തരാവുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാഴ്‌സല്‍ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ ദിവസം മുമ്ബ് മരിച്ചതാകാമെന്നും പോലീസ് പറഞ്ഞു. ആളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?