'മോദി പ്രഭാവത്തില്‍ ഒരു കുറവുമില്ല', ഹരിയാനയും മഹാരാഷ്ട്രയും ബിജെപി പിടിച്ചത് ചുമ്മാതല്ലെന്ന് മാട്രിസ് സര്‍വേ

  • 20/12/2024

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ തകർത്ത് ബിജെപി അധികാരത്തിലേറിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരതമ്യേന ബിജെപി മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നടന്ന ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്തു.ഈ സംസ്ഥാനങ്ങളില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന മാട്രിസ് സർവേ പുറത്തുവന്നു.

മൂന്നാം ടേമിലേക്കെത്തുമ്ബോള്‍ മോദി പ്രഭാവം കുറഞ്ഞെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് തീര്‍ത്തും വ്യത്യസ്തമായ ഫലമാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം, ബിജെപിക്കെതിരെ കാര്യമായ വെല്ലുവിളി ഉയർത്തുന്നതില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പരാജയപ്പെട്ടു എന്നതടക്കമുള്ള നിരവധി ഘടകങ്ങളാണ് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കാൻ കാരണമായതെന്ന് സർവേ ഫലം പറയുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടര്‍മാരുടെ വൈകാരിക മാറ്റങ്ങളും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ മാറ്റങ്ങളില്‍ ഊന്നിയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണത്തിനുംവോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താൻ സാധിച്ചില്ല തുടങ്ങിയ കാര്യങ്ങളും സര്‍വേ വ്യക്തമാക്കുന്നു. 

Related News