യുപിയില്‍ തഹസീല്‍ദാരുടെ കാറില്‍ 30 കിലോമീറ്റര്‍ വലിച്ചിഴച്ച്‌ 35കാരന്‍ മരിച്ചു; തഹസീല്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

  • 21/12/2024

ഉത്തർപ്രദേശില്‍ തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. 35 വയസുള്ള നരേന്ദ്ര കുമാർ ഹല്‍ദാർ എന്നയാളാണ് മരിച്ചത്. ലഖ്‌നൗവില്‍ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ബഹ്‌റൈച്ചിലാണ് സംഭവം. പയാഗ്പൂർ സ്വദേശിയായ നരേന്ദ്ര കുമാർ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ നൻപാറ-ബഹ്‌റൈച്ച്‌ റോഡില്‍ വച്ച്‌ വ്യാഴാഴ്ച അപകടത്തില്‍പ്പെടുകയായിരുന്നു. 

കുടുങ്ങിയ മ‍ൃതദേഹവുമായാണ് തഹസീര്‍ദാര്‍ കാറില്‍ തങ്ങളുടെ അടുത്തേക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന നായിബ് തഹസില്‍ദാർ ശൈലേഷ് കുമാർ അവസ്തിയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് മോണികാ റാണി ശുപാർശ ചെയ്തു. ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ മെറാജ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടസമയത്ത് മരിച്ച നരേന്ദ്ര ഹല്‍ദാറിന്റെയും, തഹസില്‍ദാറുടെ ഡ്രൈവർ മെറാജ് അഹമ്മദിന്റെയും ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം 30 കിലോമീറ്റർ വലിച്ചിഴിച്ചാണ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. ഗുരുതരമായ അശ്രദ്ധയാണ് സംഭവിച്ചിട്ടുള്ളതെന്നും 30 കിലോമീറ്ററോളം വാഹനത്തില്‍ മൃതദേഹം കുടുങ്ങിയിരിക്കാൻ സാധ്യത കുറവാണെന്നും ഭയം മൂലമാകാം വാഹനം നിർത്താതെ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Related News