'150 ഏക്കര്‍ വേണം, ചീമേനി അനുയോജ്യം'; സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ നിലയം അനുവദിക്കുമെന്ന് കേന്ദ്രം

  • 22/12/2024

സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാല്‍ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതില്‍ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Related News