ട്രായില്‍ നിന്നാണെന്ന് പറഞ്ഞു, ഒരു മാസം സ്കൈപ്പില്‍ നിര്‍ത്തി, വിജയകുമാറിന് നഷ്ടപ്പെട്ടത് 12 കോടി

  • 23/12/2024

ഒരു മാസം നീണ്ട ഡിജിറ്റല്‍ അറസ്റ്റില്‍ ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 12 കോടിയോളം രൂപ. ബെംഗളുരു സ്വദേശിയായ കെ എസ് വിജയകുമാറിനാണ് സൈബർ തട്ടിപ്പിലൂടെ വൻതുക നഷ്ടമായത്.

നവംബർ 11 മുതല്‍ ഡിസംബർ 12 വരെ ഡിജിറ്റല്‍ അറസ്റ്റിലെന്ന് പറഞ്ഞ് ടെക്കിയെ സൈബർ കുറ്റവാളികള്‍ ഭീഷണിപ്പെടുത്തി. പല തവണകളായി സൈബർ കുറ്റവാളികള്‍ ഇയാളില്‍ നിന്ന് തട്ടിയത് 11.8 കോടി രൂപയെന്നാണ് പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു.

ട്രായില്‍ നിന്ന് വിളിക്കുന്നെന്ന് പരിചയപ്പെടുത്തിയാണ് സൈബർ കുറ്റവാളികള്‍ ഇയാളെ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കാൻ തുടങ്ങിയ അക്കൗണ്ടിന് ഇയാളുടെ ആധാർ ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു ഫോണ്‍കോള്‍. നരേഷ് ഗോയലിന്‍റെ പേരില്‍ ആറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന് കേസുണ്ടെന്നും പറഞ്ഞു.

Related News