കുവൈറ്റ് സിറ്റി : കമ്പനികൾക്ക് ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ അനുവദിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സാമൂഹ്യകാര്യമന്ത്രിയുടെയും സാമ്പത്തികകാര്യ സഹമന്ത്രി മറിയം അൽ അഖലിന്റെയും നിർദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് അതോറിറ്റി ജനറൽ മാനേജർ അഹ്മദ് അൽ മൂസ അറിയിച്ചു. ഇനി മുതൽ കമ്പനി ഫയലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റില്ലാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും . കൊറോണ വൈറസ് പാൻഡെമിക് തൊഴിൽ വിപണിയിൽ പടർന്നുപിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ തീരുമാനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?