'ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ല', ഉഗ്രശപഥം ചെയ്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ!

  • 26/12/2024

തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം. ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്.

വാർത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. നാളെ മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

Related News