ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവർക്ക് ജനുവരി ഒന്ന് മുതല്‍ നഷ്ടം കൂടും. ജനുവരി ഒന്നു മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് അഥവാ മൂല്യവർധിത നികുതി വർദ്ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ധന വില കൂടുമ്ബോള്‍ മാഹിയിലേക്ക് വച്ചുപിടിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയാവുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പുതുവർഷത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണമാണ് ഇന്ധനത്തിനുള്ള വാറ്റ് വർധന. പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. മാഹിയിലെ പെട്രോള്‍ നികുതി 13.32 ശതമാനത്തില്‍ നിന്ന് 15.74 ശതമാനമാവും. ഡീസല്‍ 6.91ശതമാനത്തില്‍ നിന്നും 9.52 ശതമാനമായി മാറും. ചുരുക്കി പറഞ്ഞാല്‍ നിലവിലെ വിലയില്‍ മൂന്നര രൂപയോളം മാറ്റമുണ്ടാകുമെന്ന് സാരം.
പുതുച്ചേരിയുടെ വിവിധ മേഖലയില്‍ വ്യത്യസ്ത രീതിയിലാണ് വില വർധന വരിക. ഇതില്‍ തന്നെ ഏറ്റവും ഉയർന്ന വിലയാവും മാഹിയില്‍ വരിക. എന്നാലും സമീപ സംസ്ഥാനങ്ങളായ കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ധന വില പുതുച്ചേരിയില്‍ കുറഞ്ഞ് നില്‍ക്കുമെന്നാണ് ലഫ്റ്റനന്റ് ഗവർണർ വിശദമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?