ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ച് ആം ആദ്മി പാർട്ടി കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍ . വോട്ടിന് വേണ്ടി പണം നല്‍കുകയും ദലിത് വിഭാഗത്തിന്‍റെ വോട്ടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ബിജെപി നടപടി ആർഎസ്‌എസ് അംഗീകരിക്കുന്നുണ്ടോയെന്ന് കത്തില്‍ ചോദിക്കുന്നു. എഎപി നുണ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അരവിന്ദ് കെജ്‍രിവാളിനും കത്തയച്ചു.
ബിജെപി ചെയ്യുന്ന തെറ്റുകളെ ആര്‍എസ്‌എസ് അംഗീകരിക്കുന്നുണ്ടോ എന്നും കെജ്‍രിവാള്‍ ചോദിച്ചു. ഡല്‍ഹിയില്‍ തങ്ങുന്ന അനധികൃത റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്കായി ഉപയോഗിക്കുന്നതിന് രേഖകളും പണവും നല്‍കി സഹായിച്ചത് എഎപിയും കെജ്‍രിവാളുമാണെന്ന് ബിജെപി ആരോപിച്ചു. ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം ഫെബ്രുവരിയിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബായി ഡല്‍ഹിയിലെ നിരവധി വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കെജ്‍രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. നിരവധി മണ്ഡലങ്ങളിലെ ആയിരക്കണക്കിന് വോട്ടര്‍മാരെ നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ കമ്മീഷന് മുമ്ബാകെ ബിജെപി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?