പുതുവര്‍ഷത്തില്‍ കുവൈത്തിൽ പിറന്നത് 34 കുരുന്നുകള്‍; ആദ്യ പിറവി ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിൽ കുവൈത്തി പെൺകുട്ടി

  • 01/01/2025

കുവൈറ്റ് സിറ്റി : പുതുവര്‍ഷത്തില്‍ കുവൈത്തിൽ പിറന്നത് 34 കുരുന്നുകള്‍, കുവൈത്തിലെ പ്രധാന ആശുപത്രികളിലെ ആകെ ജനനങ്ങളുടെ എണ്ണം 34 നവജാതശിശുക്കളിൽ എത്തി, 13 കുവൈറ്റ് നവജാതശിശുക്കളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 21 നവജാതശിശുക്കളുമാണ് 2025 പുതുവർഷദിനത്തിൽ കുവൈത്തിൽ പിറന്നത്. ആദ്യ പിറവി ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റൽ 12:00 ന് ഒരു കുവൈത്തി പെൺകുട്ടിയാണ്.  ഫർവാനിയ ഹോസ്പിറ്റലിൽ  ആദ്യ ജനനം: 12:21-ന് ഒരു ബിദൂനി കുട്ടി. രണ്ടാമത്: 12:22-ന് ഒരു ഇന്ത്യൻ കുട്ടി. മൂന്നാമത്തേതും നാലാമത്തേതും: 2:03 നും 7:10 നും സിറിയൻ പൗരത്വമുള്ള രണ്ട് കുട്ടികൾ. അഞ്ചാമത്: 7:48-ന് ഒരു ഈജിപ്ഷ്യൻ കുട്ടി. ആറാമത്: 8:30-ന് ഒരു ഇന്ത്യൻ പെൺകുട്ടി.

Related News